gtag('config', 'G-JLGLB1LBDZ'); ചെമ്മാട് വ്യാപാര സ്ഥാപനത്തിൽ വൻതീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ചെമ്മാട് വ്യാപാര സ്ഥാപനത്തിൽ വൻതീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Malabar first news

ചെമ്മാട്  :മലപ്പുറം ചെമ്മാട് വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം. കോഴിക്കോട് - ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടിത്തമുണ്ടായത്. ലൈറ്റ് ആൻഡ് സൗണ്ട്സ് കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് സമീപത്തെ കടകളിലേക്കും തീ പടരുകയായിരുന്നു.
ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീ കണ്ടയുടനെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. ന​ഗരമധ്യത്തിൽ സമീപത്ത് നിരവധി കടകളുള്ള ഭാ​ഗമാണ്. തൽസമയം തന്നെ പൊലീസും ഫയർഫോഴ്സുമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്.

3/related/default